കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ തൃശൂരിലെ സിനിമാപ്രേമികളെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. വിക്രം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, സംഗീതസംവിധായകൻ അനിരുദ്ധ് എന്നിവർ തിങ്കളാഴ്ച തൃശൂരിൽ എത്തുന്നു എന്ന വാർത്തയാണ് അത്. തൃശൂർ രാഗം തിയറ്ററിലാണ് ഇരുവരും എത്തുക. തിയറ്റർ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ പതിമൂന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും തിയറ്ററിൽ സന്ദർശനം നടത്തുക. രാഗം തിയറ്ററിൽ നിന്നാണ് വിക്രം സിനിമയ്ക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞത്. ജൂൺ മൂന്നിനാണ് വിക്രം സിനിമ തിയറ്ററിൽ റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ 250 കോടിയിൽ അധികമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്.
കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വിക്രമില്‍ അണിനിരക്കുന്നത്. . നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കണ്ട നടന് രജനികാന്ത് കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.