ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു കൈതി. ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുവാൻ പോകുന്നത് വിജയ് നായകനായെത്തുന്ന മാസ്റ്റർ എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ റിലീസ് ഇതിനോടകം നടക്കേണ്ടതായിരുന്നു എങ്കിലും കൊറോണ പശ്ചാത്തലം മൂലം റിലീസിംഗ് ഡേറ്റ് നീട്ടി വെച്ചിരിക്കുകയാണ്. എന്നാൽ മാസ്റ്റർ പുറത്തിറങ്ങുന്നതിനു മുൻപുതന്നെ തന്റെ അടുത്ത ചിത്രം സംവിധായകൻ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കമൽ ഹാസനാണ് ചിത്രത്തിലെ നായകൻ. കമൽ ഹാസന്റെ തന്നെ രാജ്കമൽ ഫിലിം ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. ചിത്രം അടുത്ത വർഷം പുറത്തിറങ്ങും. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. കമൽ ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്ത് വിട്ടത്.