ഈച്ച എന്ന എസ്.എസ് രാജമൗലി ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടനാണ് കിച്ച സുദീപ്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടെങ്കിലും അദ്ദേഹത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ഈച്ചയിലെ കഥാപാത്രത്തിലൂടെയാണ്. കിച്ച സുദീപ് നായകനായി എത്തുന്ന വിക്രാന്ത് റോണ ഇന്ന് തീയറ്ററുകളില്‍ എത്തുകയാണ്. ത്രീ ഡി ദൃശ്യാനുഭവവുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ലോകമെമ്പാടുമുള്ള 6000 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രാന്ത് റോണ.
അനൂപ് ഭണ്ടാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാന്റസിയും ആക്ഷനും ചേര്‍ന്ന് പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാകും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ഛായാഗ്രഹണം. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
നേരത്തെ സിനിമയിലെ ‘രാ രാ രാക്കമ്മ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങിയിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസും കിച്ച സുദീപുമാണ് ഗാന രംഗത്തിലുള്ളത്. വിവിധ ഭാഷകളില്‍ ഇറങ്ങിയ ലിറിക്കല്‍ വിഡിയോ വൈറലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…