കിച്ച സുദീപ് നായകനായി എത്തുന്ന വിക്രാന്ത് റോണ എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. ‘രാ രാ രാക്കമ്മ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഗാനം ഇതുവരെ 58ലക്ഷത്തിലധികം പേര് കണ്ടു. ജാക്വിലിന് ഫെര്‍ണാണ്ടസും കിച്ച സുദീപുമാണ് ഗാന രംഗത്തിലുള്ളത്.
ഷബ്ബീര്‍ അഹമ്മദിന്റേതാണ് ഗാനത്തിന്റെ വരികള്‍. നകാശ് അസിസ്, സുനിധി ചൗഹാന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി അനീഷ് ലോക്നാഥ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അനുപ് ഭന്ധാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രാന്ത് റോണ. കിച്ച സുദീപിനേയും ജാക്വിലിന് ഫെര്‍ണാണ്ടസിനേയും കൂടാതെ നിരുപ് ഭന്ധാരി, നീത അശോക് എന്നിവരും ചിത്രത്തിലുണ്ട്. വില്യം ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിഷ് കുസുഗൊല്ലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.