കിച്ച സുദീപ് നായകനാകുന്ന വിക്രന്ത് റോണയുടെ ടൈറ്റില്‍ ലോഞ്ച് നാളെ ബുര്‍ജ് ഖലീഫയില്‍. ബുര്‍ജ് ഖലീഫയില്‍ ടൈറ്റില്‍ ലോഗോ & 180 സെക്കന്‍ഡ് സ്നീക് പീക് റിലീസ് ചെയ്യുന്ന ലോകത്തിലെ ആദ്യ സിനിമയാണ് വിക്രന്ത് റോണ. 5 ഭാഷകളില്‍ പാന്‍ ഇന്‍ഡ്യന്‍ റിലീസ് പദ്ധതിയിടുന്ന ഒരു ഫിക്ഷണല്‍ ത്രില്ലര്‍ ആണ് ചിത്രം.
ജനുവരി 31, 2021ദുബായിയില്‍ വെച്ചാണ് ഇവന്റ് നടക്കുന്നത്. കിച്ച സുദീപ് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം കൂടിയാണിത്. ഇതിന്റെ ഭാഗമായി കിച്ച സുദീപിന്റെ 2000 ft വിര്‍ച്വല്‍ കട്ട് ഔട്ടും അവിടെ പ്രദര്‍ശിപ്പിക്കും.. അനൂപ് ഭണ്ഡാരി ആണ് ചിത്രത്തിന്റെ സംവിധായകന്. ശാലിനി ആര്‍ട്സിന്റെ ബാനറില്‍ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കൊ പ്രൊഡ്യൂസര്‍ അലങ്കാര്‍ പാണ്ഡ്യന്. സംഗീതം – ബി അജനേഷ് ലോക്നാഥ്, ഛായാഗ്രഹണം – വില്യം ഡേവിഡ്.