നാടൻ പശ്ചാത്തലത്തിലുള്ള എന്തും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ. അതിപ്പോൾ ഫോട്ടോഷൂട്ടായാലും വീഡിയോ ആയാലും മലയാളികൾ അത് വമ്പൻ ഹിറ്റാക്കും. അങ്ങനെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി വിരലായിരിക്കുകയാണ് ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ. റെയിൻബോ മീഡിയക്ക് വേണ്ടി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശരത് ആലിൻതറയാണ്. ദിയ എം കെയാണ് മോഡൽ. തനി നാടൻലുക്കിൽ കള്ളുഷാപ്പിന് മുന്നിൽ നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.