വിനായകൻ എന്ന വ്യക്തിയെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും. കമ്മട്ടിപ്പാടം, കലി, ആട് ഒരു ഭീകരജീവിയാണ്, ആട് 2, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന വിനായകനെ ഇനി കാണാൻ പോകുന്നത് ചിയാൻ വിക്രമിനെ വിറപ്പിക്കുന്ന വില്ലനായിട്ടാണെന്നാണ് റിപ്പോർട്ടുകൾ. തിമിർ, മരിയൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനായകൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഗൗതം വാസുദേവ് മേനോന്റെ വിക്രം ചിത്രം ധ്രുവ നചിത്രം എന്ന ചിത്രത്തിലാണ് വില്ലനായി എത്തുന്നത് എന്നാണ് റിപ്പോർട്ട്. വില്ലൻ ആരാണെന്ന വസ്തുത മറച്ചു വെക്കുവാൻ വിക്രം ആവശ്യപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്. വിക്രമിനെ ഏറെ ആശ്ചര്യപ്പെടുത്തിയ വില്ലന്റെ വിശദാംശങ്ങൾ പുറത്തു വിടാതിരുന്നാൽ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും കാത്തിരിക്കാം വിനായകന്റെ ഒരു തകർപ്പൻ പ്രകടനത്തിനായി.
The villain in #GVM – #ChiyaanVikram‘s #DhruvaNatchathiram would be the talented Malayalam actor #Vinayakan (he had earlier acted in Thimiru and Maryan too). He was lethal in Kammatti Paadam.. Interesting pick! pic.twitter.com/PhJaL86LAR
— Kaushik LM (@LMKMovieManiac) April 17, 2018