നടന് വിനായകനെക്കുറിച്ച് സംവിധായകന് അമല്‍ നീരദ് പറയുന്നത് ശ്രദ്ധേയമാകുന്നു. ഇന്റര്‍നാഷണല്‍ ലെവല്‍ സ്കില്ലും അറ്റിറ്റിയൂഡുമുള്ള താരമാണ് വിനായകനെന്ന് അമല്‍ നീരദ് പറഞ്ഞു. ആ സ്കില്ല് വിനായകന് സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നും അമല്‍ നീരദ് പറഞ്ഞു.
വിനായകനെവച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്നും അമല്‍ പറഞ്ഞു. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റൈല്‍ ന്നൊയിരുന്നു. ആ സ്കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക് തനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ വിനായകന് ആറ് മാസത്തോളം ജോലി ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നത്. അത് ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകുമെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു.
വിനായകന് തന്റെ ബോഡി ലാഗ്വേജ് സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്. അദ്ദേഹം നല്ലൊരു ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്. തനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും താന്‍ ഡാന്‍സേഴ്സിന്റെ ഫാന്‍ ആണ്. വിനായകന് തന്റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ നിരത്തി നിര്‍ത്തിയിട്ടു ചില റിയാക്ഷന്‍സ് ഷൂട്ട് ചെയ്യും. പലര്‍ക്കും എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ പകര്‍ത്തുന്നത് കൃത്യമായി അറിയാന്‍ സാധിക്കുമെന്നും അമല്‍ നീരദ് പറഞ്ഞു