സിജു വില്‍സണ്‍ നായകനാകുന്ന വിനയന് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിന് യു/എ സര്‍ട്ടിഫിക്കറ്റ്. സംവിധായകന് വിനയന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രത്തിന് സെന്‍സര്‍ കട്ട് ഒന്നുമില്ല എന്നതില്‍ സന്തോഷമുണ്ടെന്ന് വിനയന് പറഞ്ഞു. ഓണത്തിന് തീയറ്ററുകളില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാന്‍ സിനിമയ്ക്കു കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിനയന് കുറിച്ചു.
ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ചിത്രത്തില്‍ വേഷമിടുന്നത്. ഓണം റിലീസായി ചിത്രം സെപ്റ്റംബറില്‍ റിലീസിനെത്തും. ചിത്രം ഒരു പാന്‍ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന് വിനയന് നേരത്തെ അറിയിച്ചിരുന്നു.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, ഇന്ദ്രന്‍സ്, അലന്‍സിയര്‍, രാഘവന്, ജാഫര്‍ ഇടുക്കി, ചാലി പാല, ദീപ്തി സതി, പൂനം ബജ് വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം പകരുന്നത്. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം.