വിനീത് ശ്രീനിവാസൻ നായകാനായി എത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നവാഗതനായ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോൾചിത്രം കാണാൻ തിയറ്ററുകളിലേക്ക് പോകുന്നവർക്ക് ഒരു ടിപ്പുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ അവസാനഭാഗം തിയറ്ററിൽ മിസ് ചെയ്യരുതെന്നാണ് വിനീത് ശ്രീനിവാസൻ ആവശ്യപ്പെടുന്നത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ടെന്നും അതു പോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുതെന്നും പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണെന്നും ഒരു ചിരിയുടെ ഇമോജി പങ്കുവെച്ചു കൊണ്ട് വിനീത് പറയുന്നു. വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്-ന്റെ അവസാന ഭാഗം തീയേറ്ററിൽ മിസ്സ് ചെയ്യരുത്. ഒരു പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്. അതുപോലെ സ്ക്രീൻ ബ്ലാക്ക് ആവുമ്പൊ പടം കഴിഞ്ഞു എന്ന് കരുതരുത്. പടം കൂടുതൽ ഡാർക്ക് ആവുന്നത് അവിടെ നിന്നാണ്. 😊😊 Thanks to everyone who saw it on the first day and gave us such an amazing response. 😊🙏’
ആദ്യദിവസം മുതൽ ചിത്രത്തിന് വലിയ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവി റാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ ധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീതം- സച്ചിന് വാര്യര്‍, എഡിറ്റര്‍- നിധിന് രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രന്, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്, ജോമി ജോസഫ്, ശ്രീലാല്‍, കെവിന് കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര് പി, വി.എഫ്.എക്സ്- എക്സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അസ്സോസിയേറ്റ് ക്യാമറമാന്- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര് ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് – വൈശാഖ് സി. വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.