വിനീത് ശ്രീനിവാസൻ മലയാളസിനിമക്ക് സമ്മാനിച്ച ഒരു താരമാണ് അജു വർഗീസ്. എഞ്ചിനീയറിംഗ് പഠിക്കുന്ന കാലഘട്ടം മുതലുള്ള ആ സൗഹൃദം ഇന്നും അവർ നിലനിർത്തി പോരുന്നുണ്ട്. അവർ പഠിച്ച ചെന്നൈയിലെ KCG കോളേജ് ഓഫ് ടെക്നോളജിയിൽ തന്നെയാണ് വിനീത് വിവാഹം കഴിച്ച ദിവ്യയും ഇവരുടെ ജൂനിയറായി പഠിച്ചത്. ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയ ഒരു കാര്യമാണ് അജു തന്റെ ഭാര്യയെ കോളേജിൽ വെച്ച് റാഗ് ചെയ്തുവെന്ന കാര്യം.