എന്നും ഓർമയിൽ നിൽക്കുന്ന നായക കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള വിനീത് പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായൊരു തീരുമാനം എടുത്തിരിക്കുകയാണ് വിനീത്. സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു എഫ് എം ചാനലിനു നല്കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്.
അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന് പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല.
കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമതു ചിന്തിക്കും. അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല.
ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന് ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള് അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…