വിവാഹങ്ങളും ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായി ആഘോഷിക്കാനാണ് ഇപ്പോഴത്തെ തലമുറയ്ക്കിഷ്ടം. വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത മായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ദേയമാകുന്നത്.
അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയത്.
ചുരുങ്ങിയ സമയകൊണ്ടാണ് വിവാഹ ഫോട്ടോഷൂട്ട് സൈബര്‍ ലോകത്തെ അമ്പരപ്പിച്ചത്. 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയാണ് ലൊക്കേഷൻ ആയി തെരഞ്ഞെടുത്തത്.
പാറയുടെ തുമ്പത്ത് നിന്ന് വരന്റെ കൈവിട്ട് പിന്നിലേക്ക് വീഴാനായി ആഞ്ഞു നിൽക്കുന്ന വധുവിന്റെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങൾ പുറത്തുവന്നതോടെ സാഹസിക ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയർത്തി. ജീവന് ഭീഷണി’യുള്ള ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്ന് നിരവധി പേർ കമൻറുകൾ അറിയിച്ചു.
ഒരു തുണ്ട് കയറിന്റെ സഹായത്തോടെയാണ് ഫോട്ടോ ഷൂട്ട് ചിത്രീകരിച്ചത്. ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവരും ഫോട്ടോ ഷൂട്ട് ചെയ്യുമ്പോൾ ചുറ്റിലുമുണ്ടായിരുന്നു. വിവാഹം വലിയ ആഘോഷമായും ആഡംബരമായും വ്യത്യസ്തമായും നടത്തണമെന്നായിരുന്നു റയാനും സ്കൈയും ആഗ്രഹിച്ചിരുന്നത്. പക്ഷെ കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ചുരുക്കുക യായിരുന്നു . 12പേര്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…