വെഡിങ് ഫോട്ടോഷൂട്ടിന് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒന്നാണ് ലൊക്കേഷൻ. മഞ്ഞും മഴയും പുഴയും മലയുമെല്ലാം പ്രണയാർദ്രമായ ആ നിമിഷങ്ങൾ ഒപ്പിയെടുക്കുവാൻ ഓരോ പ്രണയിതാക്കളും തിരഞ്ഞെടുക്കുന്നു. അത്തരത്തിൽ ലൊക്കേഷൻ മനോഹരമാകുന്നതിനൊപ്പം ഓരോ ചിത്രങ്ങളുടെയും ഭംഗിയും ഏറെയാകുന്നു. അത്തരത്തിലുള്ളൊരു വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ,സോഷ്യൽ മീഡിയ കീഴടക്കുന്നത്.
വുഡ്പെക്കർ ഫോട്ടോഗ്രാഫിയാണ് മേഘങ്ങൾ വന്ന് മുത്തമിടുന്ന മലമുകളിൽ മനോഹരമായ വെഡിങ് ഫോട്ടോഷൂട്ട് തീർത്തിരിക്കുന്നത്. മേഘങ്ങൾ കൊണ്ട് സമ്പന്നമായ ഓരോ ചിത്രവും കാഴ്ചക്കാർക്കും ആശ്ചര്യമാണ് സമ്മാനിക്കുന്നത്.