ഈ വർഷം ഇറങ്ങിയ എല്ലാ സിനിമകളും നല്ലരീതിയിൽ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇറങ്ങുന്ന ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം മലയാളത്തില്‍ കാണാന്‍ കഴിയുന്നത്.
നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ഈ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള് ഷോ ആണ്. എന്നാല്‍ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രമുഖ പൈറസി സൈറ്റ് തന്നെയാണ് വൈറസിനെ ലീക്ക് ആക്കിയതിന് പിന്നിലും.
സിനിമാലോകം ഏറ്റവുമധികം പ്രതിസന്ധിയോടെ നോക്കി കാണുന്ന കാര്യമാണ് പൈറസി സൈറ്റുകളുടെ ഉപദ്രവം. റിലീസിനെത്തിയതിന് തൊട്ട് പിന്നാലെ സിനിമ മുഴുവനുമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റിലെത്തിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഒരു സിനിമ ജീവിതത്തിലെ ഏറ്റവും സ്വപ്നമായി കണ്ട് വര്‍ഷങ്ങളും മാസങ്ങളും നീണ്ട കഠിനാദ്ധ്വാനത്തിന്റെ പുറത്താണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. പിന്നാലെ ഇന്റര്‍നെറ്റിലേക്ക് ലീക്ക് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരികയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ ലൂസിഫര്‍, തമിഴ് നടന് സൂര്യയുടെ എന്‍ജികെ എന്നീ സിനിമകളെല്ലാം അടുത്ത കാലത്തായി ഇതേ വെല്ലുവിളി നേരിട്ടിരുന്നു. അക്കൂട്ടത്തിലേക്ക് ആഷിക് അബുവിന്റെ വൈറസും എത്തിയിരിക്കുകയാണ്.