നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്.കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്,ആസിഫ് അലി, പാർവതി,ഇന്ദ്രജിത് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.മുഹ്സിൻ പാരാറി,ഷറഫു-സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.രാജീവ് രവി,ഷൈജു ഖാലിദ് എന്നിവരാണ് ഛായാഗ്രാഹകർ.സുഷിൻ ശ്യാം ആണ് സംഗീതം.
ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.മായനദി എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.