നിപ വൈറസിനെ കേരളം പ്രതിരോധിച്ച കഥ പറയുന്ന വൈറസ് എന്ന ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.ആഷിക് അബു സംവിധാനം ചെയ്ത ചിത്രം കാണുവാനായി ചിത്രത്തിലെ താരങ്ങൾ ഒന്നടങ്കം ഇന്നലെ തിയേറ്ററിൽ എത്തിയിരുന്നു. ചിത്രം കണ്ട താരങ്ങളുടെ റെസ്പോൺസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.