തമിഴ് പ്രേക്ഷകർക്ക് എന്നത് പോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട രണ്ട് കോളിവുഡ് നായകന്മാരാണ് വിശാലും ആര്യയും. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ട്വിറ്ററിൽ നടത്തുന്ന രസകരമായ വാഗ്വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആക്ഷനും പ്രണയവും ഒരേപോലെ മനോഹരമായി അവതരിപ്പിക്കുന്ന ഇരുവരും ഒന്നിക്കുന്ന ‘എനിമി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് വിശാലാണ് ആദ്യം രസകരമായ ക്യാപ്ഷൻ ഇട്ടത്.
Dai … u first wake up and come for shoot on 22nd 🤣🤣🤣🤣😂😂😂😅😅😅 https://t.co/ZamGY8dEdZ
— Arya (@arya_offl) December 17, 2020
‘പ്രിയപ്പെട്ട ശത്രുവായ ആര്യ.. നീ ഇനി ഒരിക്കലും എന്റെ നല്ലൊരു സുഹൃത്തല്ല. ഇരുപത്തിരണ്ടാം തീയതി ആദ്യത്തെ ഐഡി കൊള്ളുവാൻ തയ്യാറായിക്കോളൂ. നിന്നെ എന്റെ ഏറ്റവും മോശമായ വില്ലനാക്കി തീർക്കും ഞാൻ’ എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്ക് വെച്ച് വിശാൽ കുറിച്ചത്. ‘ഡേയ്.. നീ ആദ്യം ഉറക്കമെഴുന്നേറ്റ് ഇരുപത്തിരണ്ടാം തീയതി ഷൂട്ടിന് വാ’ എന്നാണ് ആര്യയുടെ മറുപടി. ഒരു മണിക്കൂർ മുന്നേ പോയി അവനെ വിളിച്ചുണർത്തണം, അതാണ് ഞാൻ ചെയ്യാറുള്ളത് എന്ന് നടൻ പ്രസന്നയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പാർട്ട് 2വിന് വേണ്ടി താങ്കളെ ആവശ്യമുണ്ടെന്നാണ് പ്രസന്നക്ക് ആര്യയുടെ മറുപടി.
U have to continue for part 2 also brother 🤪😀 https://t.co/NpXzQqrk0r
— Arya (@arya_offl) December 17, 2020