നടന് വിശാലിന്റെ സിനിമകളുടെ സെറ്റില്‍ അപകടങ്ങള്‍ പതിവാണ്. അടുത്തിടെ വിശാല്‍ ചിത്രം ലാത്തിയുടെ സെറ്റില്‍ അപകടമുണ്ടായിരുന്നു. ഇപ്പോഴിതാ വിശാലിന്റെ ഏറ്റവും പുതിയ ചിത്കം മാര്‍ക്ക് ആന്റണിയുടെ സെറ്റിലും അപകടം ഉണ്ടായിരിക്കുകയാണ്. അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഭാരമേറിയ ട്രക്ക് നിയന്ത്രണം തെറ്റി സെറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തില്‍ നിലവിളികളും ശബ്ദങ്ങളും കേള്‍ക്കാം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണം.
ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. വിശാലിന് പുറമേ എസ്. ജെ സൂര്യ, സുനില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്.