തമിഴകത്തിന്റെ ആക്ഷൻ സ്റ്റാർ വിശാലും അനിഷയും തമ്മിലുള്ള വിവാഹം ഉപേക്ഷിച്ചെന്ന വാർത്തകളാണ് കുറച്ച് നാൾ മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ വിവാഹം ഉപേക്ഷിച്ചിട്ടില്ലെന്ന് വിശാലിന്റെ അച്ഛൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തില്‍ നിന്നും അനിഷ പിന്മാറിയിട്ടില്ലെന്നും വിശാലിന്റെ പിടിവാശി കാരണമാണ് വിവാഹം വൈകുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവായ ജികെ റെഡ്ഡി.
നടികര്‍ സംഘത്തിന്റെ അമരക്കാരനാണ് വിശാല്‍. അടുത്തിടെയായിരുന്നു സംഘടനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമേറ്റെടുത്തപ്പോള്‍ മുതല്‍ വിശാല്‍ സംഘടനയുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിരവധി സിനിമകളാണ് താരം വേണ്ടെന്ന് വെച്ചത്. നടികര്‍ സംഘത്തിന്രെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം മാത്രമേ താന്‍ വിവാഹിതനാവുകയുള്ളൂ താരം നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ മൂക്കില്‍ പല്ല് വന്നായിരിക്കും കല്യാണമെന്നായിരുന്നു വരലക്ഷ്മി പരിഹസിച്ചത്. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്.
നടികര്‍ സംഘത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ആ വിഷയം കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍. വിശാലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പ് കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ പെട്ടെന്ന് വിവാഹം നടത്താനാവില്ലെന്നും വിശാലിന്റെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല, അധികം വൈകാതെ തന്നെ അത് നടത്താനുള്ള പ്ലാനിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.