മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലെ വിഷ്ണു വി നായര്‍. പ്രേമം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പ്രേംജിത്ത് ശങ്കര്‍ എന്നാണ് കഥാപാത്രത്തിന്റെ മുഴുവന്‍ പേര്. ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പരമ്പരകളില്‍ ഒന്നാണിത്. ഗൗരി കൃഷ്ണന് ആണ് വിഷ്ണുവിന്റെ നായികയായി സ്ക്രീനിലെത്തുന്നത്.
വിഷ്ണു വിവാഹിതനായിരിക്കുകയാണിപ്പോള്. ഏറെ കാത്തിരിപ്പിനൊടുവിലാണ് താരം വിവാഹിതനായത്. സാമൂഹ്യ മാധ്യമത്തിലൂടെ വിവാഹ വീഡിയോയും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഈ ചിത്രങ്ങളില്‍ ഒരു ചിത്രമാണ് ഏറെ ശ്രദ്ധേയമായത്.
വധുവായ കാവ്യക്കും സ്ക്രീനിലെ നായിക ഗൗരിക്കും ഒപ്പം വിഷ്ണു എടുത്ത ചിത്രമാണത്. ഗൗരി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി മാരീഡ് ലൈഫ് ഡീയേഴ്സ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റില്‍ വിഷ്ണുവിനെയും കാവ്യയേയും ഗൗരി ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി പ്രേക്ഷകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജയരാജ് ചിത്രമായ ബിഗ് സ്ക്രീനിലൂടെയാണ് വിഷ്ണു അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാല്‍ പൗര്‍ണമി തിങ്കളിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് പരമ്പരയിലെ പ്രേമും പൗര്‍ണമിയും.