വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റിരുന്നു. വിളക്കില്‍ നിന്ന് എണ്ണ കൈയില്‍ വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. വിഷ്ണുവിന്റെ നില ഗുരുതരമാണെന്നും പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും വിഷ്ണു പങ്കുവച്ചു.
പ്ലാസ്റ്റിക് സര്‍ജറി ആവശ്യമില്ലെന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചത്. പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് പലരും വിളിച്ച് അന്വേഷിച്ചിരുന്നതായി വിഷ്ണു പറയുന്നു. ‘വെടിക്കെട്ട് ‘സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് കൈക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘SAY NO TO PLASTIC’
പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ…
പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
‘വെടിക്കെട്ട് ‘സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും.
എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..
എല്ലാവരോടും സ്നേഹം