രാക്ഷസൻ എന്ന ഒറ്റ സിനിമ മതി നടൻ വിഷ്ണു വിശാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തുവാൻ. ഒരു ക്രിക്കറ്ററായി കരിയർ തുടങ്ങിയ വിഷ്ണു കാലിന് പറ്റിയ ഒരു പരിക്കിനെ തുടർന്ന് ആ പ്രൊഫഷൻ ഉപേക്ഷിക്കുകയായിരുന്നു. പരിക്ക് പറ്റി കിടന്ന ആ സമയത്താണ് അഭിനയിക്കുവാനുള്ള വിഷ്ണുവിന്റെ സ്വപ്നങ്ങൾ നെയ്തെടുത്തത്. വിഷ്ണു എന്ന പേര് സിനിമയിൽ വന്നതിന് ശേഷം സ്വീകരിച്ചതാണ്. വിശാൽ എന്ന തന്റെ ശരിയായ പേരും കൂടി കൂട്ടിച്ചേർത്താണ് വിഷ്ണു വിശാൽ എന്ന് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്. നാല് വർഷത്തെ പ്രണയത്തിന് ശേഷം 2011 ഡിസംബർ രണ്ടിന് രജനി നടരാജിനെ വിവാഹം കഴിച്ചെങ്കിലും 2018 നവംബറിൽ ഇരുവരും വിവാഹ മോചിതരായി. ആര്യൻ എന്നൊരു മകൻ ഈ ബന്ധത്തിലുണ്ട്.
വിവാഹ മോചനത്തിന് ശേഷം പ്രശസ്ത ബാഡ്മിന്റൺ താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി ഇരുവരും വിവാഹിതരായിരിക്കുകയാണ്. ബാഡ്മിന്റൺ താരമായിരുന്ന ചേതൻ ആനന്ദുമായി 2005ൽ വിവാഹിതയായിരുന്ന ജ്വാല ഗുട്ട 2011ൽ നിയമപരമായി ആ ബന്ധത്തിൽ നിന്നും ഒഴിവായിയിരുന്നു. തുടർന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീനുമായി ജ്വാല ഗുട്ടയെ ചേർത്ത് ഗോസിപ്പുകൾ പുറത്തിറങ്ങിയിരുന്നു.
View this post on Instagram