സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയും നടി വിഷ്ണുപ്രിയയും തമ്മിൽ വിവാഹിതരായി. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം.
അവതാരകയായി അരങ്ങേറ്റം കുറിച്ച വിഷ്ണുപ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കേരളോൽത്സാവം എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. വിനയുടെയും വിഷ്ണുപ്രിയയുടെയും വിവാഹം വീട്ടുകാർ ചേർന്ന് തീരുമാനിച്ചതാണെന്നും തങ്ങൾ പ്രണയത്തിൽ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്വെന്ഷന് സെന്ററില്‍ വിവാഹസൽക്കാര ചടങ്ങുകളും നടക്കും.