സിനിമ താരങ്ങൾ അല്ലെങ്കിൽ തന്നെയും ഏറെ ശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ കുടുംബാങ്ങങ്ങളും. താരങ്ങളുടെ കുടുംബ വിശേഷം അറിയാനുള്ള ആരാധകരുടെ താൽപ്പര്യം ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ശ്രദ്ധ നേടിയ താരപുത്രിയാണ് വിസ്മയ മോഹൻലാൽ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഇത്തരത്തിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ സഹോദരൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. വിസ്മയയുടെ ചിത്രത്തിന് താഴെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
അടുത്തിടെ തന്റെ ശരീരഭാരം 23 കിലോ കുറച്ചതിന്റെ സന്തോഷം വിസ്മയ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.