സോഷ്യൽ മീഡിയയിൽ ഇലെക്ഷനുമായി ബന്ധപ്പെട്ട് വലിയ പ്രചാരണങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ തങ്ങൾ വിശ്വസിക്കുന്ന പാർട്ടിക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ സിനിമ-സീരിയൽ താരം വിവേക് ഗോപനും വോട്ട് അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ്. ഭാരതീയ ജനത പാർട്ടിക്ക് വേണ്ടിയാണ് വിവേക് വോട്ട് ചോദിക്കുന്നത്.
നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വിവേക് വോട്ട് തേടുന്നത്. വിവേക് വോട്ട് ചോതിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ”നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന് കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍” എന്നാണ് വിവേക് വീഡിയോയില്‍ പറയുന്നത്. പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്. വിവേക് വോട്ട് ചോദിച്ച സ്ഥാനാർഥി തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒരു മരുഭൂമിക്കഥ, തത്സമയം ഒരു പെണ്‍കുട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പരസ്പ്പരം എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പാരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത്. കാര്‍ത്തിക ദീപം എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.