വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ വിജയ് എന്ന കഥാപാത്രത്തെ തേക്കുന്ന രേഷ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വിവിയ ശാന്ത്. പിക്കിൾസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരത്തിന് ബ്രേക്കായത് വിജയ് സൂപ്പറും പൗർണമിയും, ഇട്ടിമാണി എന്നീ ചിത്രങ്ങളാണ്. തെലുങ്കിലും തമിഴിലും തന്റെ സാന്നിദ്ധ്യമറിയിച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചത്.