തമാശയും അതിനൊപ്പം ഗൗരവമായി തന്നെ കാര്യവും പറഞ്ഞ സത്യനാഥനെ പ്രേക്ഷകർ ഏറ്റെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായി തിയറ്ററിൽ എത്തിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. വെള്ളിയാഴ്ച വരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഒമ്പതര കോടി രൂപയാണ്. റിലീസ് ചിത്രങ്ങളിൽ തിയറ്റർ ഹിറ്റായി മാറിയിരിക്കുകയാണ് വോയിസ് ഓഫ് സത്യനാഥൻ.
ഏതായാലും വീക്കെൻഡിലും സത്യനാഥന്റെ സ്വരം എന്തെന്ന് അറിയാൻ പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തുകയാണ്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ് സത്യനാഥൻ. ദിലീപിന് ഒപ്പം ജോജു ജോർജിന്റെയും സിദ്ദിഖിന്റെയും മികവാർന്ന പ്രകടനങ്ങളാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് – റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു ഇത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും.
ഗ്രാന്റ് പ്രൊഡക്ഷന്സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.