മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കൊച്ചു സുന്ദരി കുട്ടിയാണ് വൃദ്ധി വിശാല്‍. മിനിസ്ക്രീനിലൂടെയാണ് വൃദ്ധി അഭിനയ രംഗത്തേക്ക് എത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന മിനിസ്ക്രീന്‍ പരബരയിലാണ് ഈ കൊച്ചു മിടുക്കി ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ വേദിയില്‍ വൃദ്ധി കുട്ടിയുടെ ഡാന്‍സ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
വാട്സ് ആപ്പ് സ്റ്റാറ്റസികളിലും നിറഞ്ഞു നിന്ന വൃദ്ധി പിന്നീട് സൈബര്‍ ഇടങ്ങളും തന്റെ കുസൃതികള്‍ കൊണ്ട് കീഴടക്കി. 4 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഈ കൊച്ചു മിടുക്കിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് വൃദ്ധിയുടെ അച്ഛനും അമ്മയുമാണ്.
കുട്ടിയിടെ ഇന്‍സ്റ്റഗ്രാം റീല്‍സ് വിഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. ഈ അടുത്ത് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയില്‍ വൃദ്ധിയും കുടുംബവും എത്തിയിരുന്നു. അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാറ എന്ന ചിത്രത്തിലും വൃദ്ധി കുട്ടി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ സണ്ണി വെയ്നെ കൊണ്ട് ‘തുള്ളികളിക്കുന്ന കുഞ്ഞി പുഴു’ പാട്ട് പാടിക്കുന്ന രംഗം മലയാളികളുടെ ഹൃദയം കവര്‍ന്നു. കടുവ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ പൃഥ്വിയുടെ മകളായി വൃദ്ധി കുട്ടി വേഷമിടുന്നുണ്ട്.
വൃദ്ധി കുട്ടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതിരിക്കുകയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ അതി സുന്ദരിയായി, നിഷ്കളങ്കമായ ചിരിയുമായി ആണ് വൃദ്ധി കുട്ടി ചിത്രങ്ങളില്‍. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.