മധുരരാജയ്ക്ക് ശേഷം വൈശാഖ് ഒരുക്കിയ ത്രില്ലര്‍ നൈറ്റ് ഡ്രൈവ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നു. മാര്‍ച്ച് പതിനൊന്നിന് ചിത്രം തീറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷന് മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. സസ്പെന്‍സ് നിറച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഡാവര്‍, പത്താം വളവ് എന്നീ ചിത്രങ്ങള്‍ രചിച്ച അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം.
റോഷനും അന്നയ്ക്കും പുറമേ ഇന്ദ്രജിത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, സിദ്ദീഖ്, മുത്തുമണി, കൈലാസ, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശ്ശേരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ എസ് പിള്ളയാണ് എഡിറ്റിംഗ്. രഞ്ജിന് രാജ് ആണ് സംഗീതം.