ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വേദിക. താരം തെന്നിന്ത്യൻ സുന്ദരി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. രാഘവ ലോറൻസ് സംവിധാനം ചെയ്ത നായകനായി അഭിനയിച്ച മുനി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്ത് ഇന്ത്യയിൽ ഇത്രയേറെ ശ്രദ്ധനേടി തുടങ്ങിയത്. വേദിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വേദിക തൻ്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്. 2021ലെ ആദ്യ പ്രഭാതത്തെ കാത്തിരിക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പങ്ക് വെച്ചിരിക്കുന്നത്.