Categories: Malayalam

ഇത് ഗോദയിലെ പഞ്ചാബി സുന്ദരി തന്നെയോ? പുതിയ ചിത്രങ്ങൾ പങ്കുവെച്ച് വാമിഖ ഗാബ്ബി

സൂപ്പർ ഹിറ്റായ ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് വാമിഖ ഗാബി. ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. പിന്നീട് പൃഥ്വിരാജ് ചിത്രം 9ലൂടെ വീണ്ടും മലയാളികളുടെ മനം കീഴടക്കാൻ ഈ സുന്ദരിക്ക് സാധിച്ചു. . ഈ പഞ്ചാബി സുന്ദരിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വളരെ മോഡേണ് ലുക്കിലുള്ള വാമിഖയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ വാമിഖ ആദ്യമായി അഭിനയിച്ച ചിത്രം 2013ൽ പുറത്തിറങ്ങിയ സിക്സ്റ്റീൻ എന്ന ബോളിവുഡ് ചിത്രമാണ്. യോ യോ ഹണി സിംഗിനും അമരീന്ദർ ഗില്ലിനും ഒപ്പം അഭിനയിച്ച പഞ്ചാബി ചിത്രമായ തു മേരാ 22 മേ തേരാ 22 എന്ന ചിത്രമാണ് വാമിഖയുടെ കരിയറിൽ വഴിത്തിരിവായത്.

ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖയുടെ പൃഥ്വിരാജ് നായകനായ നയനിലെ ഹൊറർ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നടിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago