കോവിഡ് കാലം രസകരമാക്കണോ ? എങ്കിൽ ശില്‍പ ഷെട്ടിയുടെ ഈ ആശയം പരീക്ഷിക്കൂ!

ബോളിവുഡ് സിനിമാ ആസ്വാദകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശില്‍പ്പ ഷെട്ടി. താരം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അതെ പോലെ  തന്നെ  നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി  ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ആരാധകര്‍  ഇപ്പോഴും  ഏറെയാണ്. ഒരു പ്രധാനപ്പെട്ട  കാര്യമെന്തെന്നാൽ  ഫിറ്റ്‌നെസില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ശില്‍പ്പ. താരത്തിന്റെ  കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കോവിഡ് മഹാമാരിയെ  തുടര്‍ന്നുണ്ടായി ലോക്ക്ഡൗണില്‍  വളരെയധികം  പ്രയാസപ്പെട്ടത് നമ്മുടെ വീടുകളിലെ കുട്ടികളാണ്. കുട്ടികൾ ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് സ്‌കൂളില്‍ പോകാനും സുഹൃത്തുക്കളെ കാണാനുമാണ്. നിലവിൽ ഇപ്പോൾ  കോവിഡിന്റെ സ്ഥിതി വളരെ  വീണ്ടും രൂക്ഷമാകുകയാണ്. വീട്ടിലുള്ള കുട്ടികളെ സന്തോഷിപ്പിയ്ക്കാന്‍ ഒരു കുഞ്ഞു മാര്‍ഗവുമായി എത്തുകയാണ് ശില്‍പ ഷെട്ടിയും മകന്‍ വിയാനും.പല നിറത്തിനുള്ള പതുപതുത്ത സ്‌ളൈം കൊണ്ട് നിരവധി രസകരമായ കളികളുണ്ട്. ഈ സ്‌ളൈം എങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാമെന്നാണ് വിയാന്‍ പറയുന്നതും കാണിച്ചു തരുന്നതും.

താരം ഉണ്ടാക്കിയ സ്‌ളൈം കൊണ്ട് വിയാന്‍ കളിയ്ക്കുന്ന വീഡിയോയും ശില്‍പ്പ പങ്കുവെച്ചിട്ടുണ്ട്. കോവിഡിന്റെ വിഷമഘട്ടത്തില്‍ അമ്മമാര്‍ക്ക് കുട്ടികളുടെ നിമിഷങ്ങള്‍ രസകരമാക്കേണ്ടതുണ്ട്. അതിനെ നേരിടാനുള്ള ഏക മാര്‍ഗം പോസിറ്റീവും രസകരവുമായിരിക്കുകയെന്നതാണ്. അതുകൊണ്ട് അമ്മമാരേ കുട്ടികള്‍ക്കൊപ്പം ഇത്തരം നിമിഷങ്ങളില്‍ പങ്കുചേരൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ശില്‍പ്പ കുറിച്ചിരിയ്ക്കുന്നത്. അതെ പോലെ സ്‌ളൈം ഉണ്ടാക്കി വിജയിക്കുന്ന അമ്മമാര്‍ അത് പങ്കുവയ്ക്കണമെന്നും തന്നെ ടാഗ് ചെയ്യണമെന്നും ശില്‍പ്പ പറയുന്നുണ്ട്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago