ടീസറിന് വൻ വരവേൽപ്പ് ലഭിച്ച സന്തോഷത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ അണിയറപ്രവർത്തകർ. ജൂൺ മൂന്നിന് ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് ഔദ്യോഗിക ടീസർ ശ്രീ ഗോകുലം മൂവീസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. വൻ വരവേൽപ്പാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്. ഇതുവരെ അഞ്ചു മില്യണിൽ അധികം ആളു
കളാണ് ടീസർ കണ്ടത്. സംവിധായകൻ വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ സിജു വിൽസൺ ആണ് നായകൻ. ടീസർ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റിലീസിന് മികച്ച ഓഫറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആക്ഷൻ പാക്ക്ഡ് പീരിയോഡിക്കൽ സിനിമയായാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിജു വിൽസൺ ആണ്. ടീസറിന് ഇത്രയും വലിയ വരവേൽപ്പ് ലഭിച്ച സാഹചര്യത്തിൽ പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്യാൻ സാധിച്ചേക്കുമെന്നും ടീസറിന് അത്ര വലിയ ഹൈപ്പാണ് കിട്ടിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറഞ്ഞു. അതുകൊണ്ടു തന്നെ പത്തൊമ്പതാം നൂറ്റാണ്ട് ഒരു പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
ചെമ്പൻ വിനോദ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ എത്തുമ്പോൾ അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സംഗീത സംവിധാനം എം ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആണ്. വരികൾ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. ക്യാമറ- ഷാജികുമാർ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, പിആർഒ -മഞ്ജു ഗോപിനാഥ്. വാഴൂർ ജോസ്, എ എസ് ദിനേശ്, ഡിസൈൻ- ഒൾഡ് മങ്ക്സ്.