രാജീവ് ഗോവിന്ദന്‍ നേതൃത്വം നൽകുന്ന വാട്ടര്‍ ബൗണ്ട് മീഡിയ എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് ഇങ്ങനെ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി ഇതിന് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചത് കോവിഡാനന്തര കേരളത്തില്‍ മലയാള സിനിമ ആവശ്യപ്പെടുന്ന അച്ചടക്കത്തോടെ
നവ സാങ്കേതികവിദ്യാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ വാട്ടര്‍ബൗണ്ട് മീഡിയ ഒപ്പമുണ്ടാകുമെനാണ്.
ഓർഡിനറി, അനാർക്കലി തുടങ്ങിയ സിനിമകൾ നിർമിച്ച വ്യക്തിയാണ് രാജീവ് ഗോവിന്ദൻ. പൃഥ്വിരാജും മോഹൻലാലും മറ്റു നിരവധി താരങ്ങളും ചേർന്നാണ് ലോഗോ പുറത്തിറക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുള്‍പ്പെടെയുള്ള സിനിമയുടെ വിതരണം, പരസ്യചിത്രങ്ങള്‍ യൂ ട്യൂബ് കണ്ടന്റ് എന്നിവയുടെ നിര്‍മ്മാണം, വി എഫ് എക്‌സ് – വിര്‍ച്ച്വല്‍ റിയാലിറ്റി പ്രോജക്ടുകളുടെ നിര്‍മ്മാണം, ഇവയ്ക്കാവശ്യമായ സാങ്കേതിക സഹായം, വെബ് സീരീസ് നിര്‍മ്മാണം
ഡോക്യുമെന്ററി – ഷോര്‍ട്ട് വീഡിയോ നിര്‍മ്മാണം എന്നിവയും വാട്ടര്‍ബൗണ്ട് മീഡിയ നിര്‍വ്വഹിക്കും എന്നും അറിയിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…