തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി നായകനായി എത്തിയ 1983 എന്ന ചിത്രത്തിലാണ് നിക്കി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ നിക്കി ഗല്‍റാണി വേഷമിട്ടു. ഇപ്പോഴിതാ തമിഴ് യുവനടന് ആദിയുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന് കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു.
എന്നാല്‍ വിവാഹ വാര്‍ത്തകളെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും ധമാക്കയുടെ പ്രമോഷന് പരിപാടിക്കിടെ നിക്കി പറഞ്ഞിരുന്നു. ഇയാള്‍ ചെന്നൈ സ്വദേശിയാണെന്നും നിക്കി പറഞ്ഞിരുന്നു.