വിവാഹത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു കയറുന്ന ഓരോ ദമ്പതികളും മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടിക്കൊണ്ടാണ് ആ യാത്രക്ക് തുടക്കം കുറിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന വാഗ്ദാനത്തോടെ തുടങ്ങുന്ന ആ ജീവിത യാത്രയുടെ ഓരോ നിമിഷങ്ങളും പകർത്തിയെടുത്ത് ചേർത്ത് വെക്കുന്നതും അവർക്ക് സന്തോഷം പകരുന്ന ഒന്നാണ്. അവിടെയാണ് പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ചർച്ചയാകുന്നത്. അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്യുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്. ബ്ലാക്ക് പേപ്പർ വെഡിങ്സാണ് മനോഹരമായ ഈ വെഡിങ്ങ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചത്.