മലയാള തനിമ നിറഞ്ഞ ഏതൊരു ഫ്രെയിമിലും മലയാളിയുടെ കണ്ണുകൾ ഉടക്കിനിൽക്കുക എന്നത് സ്വാഭാവികമാണ്. ഒട്ടു മിക്ക ഫോട്ടോഗ്രാഫർമാരും ഇത്തരം ഗ്രാമീണ പശ്ചാത്തലം തേടി അലയാറുമുണ്ട്. അത്തരത്തിൽ കണ്ടാൽ കണ്ണെടുക്കാനാവാത്ത ഗ്രാമീണ പശ്ചാലത്തിൽ ഒരുങ്ങിയ ഒരു വെഡിങ് ഷൂട്ട് ശ്രദ്ധേയമാകുകയാണ്. വിധുക്കണ്ണൻസ് ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കുളവും കൽപടവുകളും മയിൽപീലിയും നാടൻ പെണ്ണുമെല്ലാം മലയാളികൾക്ക് ഏറെ ഓർമ്മകൾ സമ്മാനിക്കുന്നുണ്ട്.