അരുവികൾക്ക് എന്നും പ്രണയത്തിന്റെ ഭാവമാണ്.. ചിലപ്പോൾ ആർദ്രമായ പ്രണയം പോലെ അത് മന്ദമായി ഒഴുകി നീങ്ങും.. ഇരുണ്ടുകൂടിയ കാർമേഘങ്ങൾ മഴയായി പെയ്തിറങ്ങുമ്പോൾ അരുവിക്കും പ്രണയത്തിനും ഭാവം മാറും. ആ പ്രണയത്തിന്റെ മാസ്മരികത മുഴുവൻ ആവാഹിച്ചെടുത്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
ഡെപിൻ ദാസ് – കീർത്തന തുളസീധരൻ ജോഡിയുടെ വെഡിങ്ങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ബ്ലൂ ലഗൂൺ വെഡിങ്സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മനോഹരമായ ക്ലിക്കുകൾ എന്നാണ് ഫോട്ടോകൾക്ക് കമന്റുകൾ വരുന്നത്.