പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ അടക്കി വാഴുന്ന ഈ കാലത്ത് വെഡിങ്ങ് തീമിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. ചിലത് സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് ശ്രദ്ധ നേടുമ്പോൾ മറ്റ് ചില ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയമാകുന്നത് അതിന്റെ ക്രിയാത്മകത കൊണ്ടാണ്. മനോഹരമായ ഒരു വെഡിങ്ങ് തീം ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
റിച്വൽസ് വെഡിങ്ങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അക്ഷയ് ഉദയൻ, അർച്ചന എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.