മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ‘വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്’ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ്. ആര്‍ഡിഎക്‌സാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.
സംഗീതത്തിനും ഷോര്‍ട്ട് ഫിലിമിനും ഡോക്യുമെന്ററികള്‍ക്കുമായാണ് ‘വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ പുതിയ പ്ലാറ്റ്‌ഫോം. ‘ഹൗസ് ഫുള്‍’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഹൗസ് ഫുള്ളിലൂടെ ആദ്യമായി ഒരു മ്യൂസിക് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ഈ ദൂരം’ എന്നാണ് ഇതിന്റെ പേര്. ജസ്വിന്‍ ആന്റണിയാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിപിന്‍ ബെന്‍സന്റ്. എന്‍ ആണ്. സച്ചിന്‍ വാര്യരും ഹണി മാത്യുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രണ്ട് പേര്‍ക്കിടയിലെ പ്രണയവും വിരഹവുമെല്ലാം പറഞ്ഞുവയ്ക്കുന്നതാണ് മ്യൂസിക് വിഡിയോ. അരവിന്ദ് ദീപു, ഊര്‍മിള കൃഷ്ണന്‍ എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. റെയ്ന രാധാകൃഷ്ണന്റേതാണ് സ്‌ക്രീന്‍ പ്ലേ നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക് വിഡിയോ നിര്‍മിച്ചിരിക്കുന്നത് എന്‍ സന്തോഷ് കുമാറാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…