ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്ളിക്സ് വഴി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മിന്നല്‍ മുരളിക്ക് ശേഷം ആക്ഷന്‍ ത്രില്ലറുമായി രംഗത്തെത്തുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.
മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രേക്ഷകരുടെ പ്രിയ താരങ്ങളാകും ചിത്രത്തില്‍ അണിനിരക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും