ഈ കാല ഘട്ടത്തിൽ പുറത്തിറങ്ങുന്ന ഓരോ സിനിമകളും വിലയിരുത്തി വളരെ സൂക്ഷ്മായി തന്നെ പരിശോധിക്കുന്ന കാലമാണ്. അതിലെ തന്നെ ഓരോ സീനും ഓരോ ഷോട്ടും വിലയിരുത്തി പ്രതികരിക്കുന്ന നിരവധി വ്യക്തികളും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമാണ്.ഇതിലെ പ്രധാന കാര്യയമെന്തെന്നാൽ സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ വളരെ ചില ചെറിയ കാര്യങ്ങൾ പോലും ചില വ്യക്തികൾ കുത്തിപ്പൊക്കി കൊണ്ടു വരുമ്പോഴാണ് നമ്മൾ അറിയുന്നത് എത്ര മാത്രം ശ്രദ്ധയോടെയാണ് ഇവർ സിനിമകൾ വീക്ഷിക്കുന്നതെന്നും അതെ കാരണത്താൽ തന്നെ അത്ഭുതപ്പെട്ട് പോകുന്നതും.
നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലെ തക്കതായ പിഴവുകൾ, അപ്പോൾ ശ്രദ്ധിക്കാതെ ചില പോയ കാര്യങ്ങൾ എന്നിങ്ങനെ വിവിധ തലക്കെട്ടോടോ രസകരവും എന്നാൽ ചിലപ്പോൾ ഗൗരവകരവുമായ പല വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങാറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് എന്തെന്നാൽ .മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന രണ്ട് ചിത്രങ്ങളിലെ പിഴവുകൾ ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ചിരി പടര്‍ത്തി വൈറലാകുന്ന രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ‘ആഗസ്റ്റ് ഒന്നും ‘, മോഹൻലാലിന്റെ ‘ഇരുപതാം നൂറ്റാണ്ടും. ചിത്രങ്ങളിലെ ചെറിയ പിഴവുകളാണ് ഈ രണ്ട് ചിത്രങ്ങളിലും ട്രോളിന് ഇര ‘പൊലീസുകാരാണ്’ എന്നതാണ് രസകരമായ സംഗതി. ചിത്രത്തിൽ പൊലീസുകാരായെത്തുന്ന ജൂനിയർ ആർടിസ്റ്റുകളുടെ വേഷമാണ് ചിരിക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ടിന്റെ എന്ന അവസാന രംഗത്ത് ജനാർദ്ദനൻ എയർപോർട്ടിലേക്ക് വരുമ്പോൾ ഇരുവശവും പൊലീസുകാര്‍ നിൽക്കുന്നത് കാണാം. ഇതിലൊരാൾ ധരിച്ചിരിക്കുന്നത് സ്ലിപ്പറാണ്. ‘എന്നാലും ഇത്രയും ദാരിദ്ര്യം പിടിച്ച പോലീസ് കാണുമോ’ എന്ന് ചോദിച്ചു കൊണ്ടാണ് പലരും ചിത്രം പങ്കുവയ്ക്കുന്നത്.അതേസമയം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിന്നി മായുന്ന സീനുകളിൽ നിന്നും ഈ പിഴവ് കണ്ടെത്തിയവര്‍ വലിയ മിടുക്കൻമാർ തന്നെയെന്ന് സമ്മതിക്കേണ്ടതായി വരും കുറെ ഏറെ വർഷങ്ങൾക്ക് മുമ്പുള്ള ഈ സിനിമകൾ വരെ സസൂക്ഷ്മം നിരീക്ഷിച്ച് ഇത്തരം കണ്ടെത്തലുകളുമായെത്തുന്നവരെ സോഷ്യൽ മീഡിയ കയ്യടിച്ച് തന്നെയാണ് സ്വീകരിക്കുന്നത്. കാലങ്ങൾ പിന്നിട്ടിട്ടും ആ ചിത്രങ്ങൾ ആളുകൾ ശ്രദ്ധയോടെ കണ്ട് ഇത്തരം നിരൂപണങ്ങളുമായെത്തുന്നത് ആ ചിത്രത്തിന്റെ വിജയം തന്നെയാണെന്നും ചിലർ വളരെശക്തമായി തന്നെപ്രതികരിക്കുന്നു.