ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്??? ഓൺലൈൻ മാധ്യമങ്ങളിൽ വന്നൊരു തലക്കെട്ടാണെന്ന് കരുതിയാൽ തെറ്റി. അനുശ്രീ തന്നെ തന്റെ ഫോട്ടോസിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണിത്. അതിനുള്ള ഉത്തരവും താരം തന്നെ തന്നിട്ടുണ്ട്. ഒരു മത്സ്യത്തെ പോലെ ഞാൻ നീന്തിത്തുടിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ എനിക്ക് കാവൽ നിൽക്കും. കൂട്ടുകാരുമൊത്ത് പൂളിൽ ചിലവിടുന്ന ചിത്രങ്ങളാണ് അനുശ്രീ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവരാണ് അനുശ്രീയ്ക്കൊപ്പമുള്ളത്. മൂന്നാറിൽ കൂട്ടുകാരുമൊത്ത് വെക്കേഷന് ആഘോഷിക്കുകയാണ് അനുശ്രീ. അതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു.