Categories: ActorCelebrities

ആരൊക്കെ ഉണ്ടെങ്കിലും ലാലേട്ടൻ മാസ്സ് തന്നെ, ആറാട്ടിനെ കുറിച്ച് നടൻ പ്രശാന്ത് അലക്സാണ്ടർ പറയുന്നത്ഇങ്ങനെ!

മലയാളത്തിന്റെ എക്കാലത്തെയും മികച്ച  അഭിനയ വിസ്മയം  മോഹൻലാലിനെ നായകനാക്കി പ്രമുഖ സംവിധായകൻ  ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ ചിത്രമാണ് ആറാട്ട്. ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന വളരെ ശ്രദ്ധേയമായ കഥാപാത്രമായിയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ  ഒഫീഷ്യൽ പോസ്റ്ററുകൾ  കുറച്ചു ദിവസങ്ങൾ മുൻപ് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പുതിയ ഒരു തരംഗം  സൃഷ്ടിക്കുകയും ചെയ്തിരുന്നു.

aarattu.new

ഇപ്പോൾ  ഈ ചിത്രത്തെക്കുറിച്ചു ഏറെ വെളിപ്പെടുത്തലുകളുമായി  വന്നിരിക്കുന്നത് ഈ ചിത്രത്തിൽ ഒരു സുപ്രധാന  വേഷം ചെയ്തിരിക്കുന്ന പ്രശസ്ത നടൻ പ്രശാന്ത് അലക്സാണ്ടർ ആണ്.കുറെ ഏറെ നാളുകൾക്കു ശേഷം നമുക്ക് തീയേറ്ററുകളിൽ നിന്ന് ലഭിക്കാൻ പോകുന്ന ഏറ്റവും പുതിയ വ്യത്യസ്ത അനുഭവമായിരിക്കും ആറാട്ട് എന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയിൽ ഒട്ടേറേ  താരങ്ങൾ ഉണ്ടെങ്കിലും ലാലേട്ടന്റെ ഒരു വൺമാൻ ഷോ ആയിരിക്കും ഈ ചിത്രമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അത്ര രസകരമായി മോഹൻലാൽ തകർത്തഭിനയിച്ചിരിക്കുന്ന ചിത്രമാണ് ആറാട്ടെന്നും പ്രശാന്ത് സൂചിപ്പിച്ചു.മോഹൻലാൽ എന്ന വിസ്മയ  താരത്തിൽ നിന്നും സിനിമാ ആസ്വാദകർ  പ്രതീക്ഷിക്കുന്ന തമാശ, കുസൃതി, പാട്ടു, നൃത്തം, ആക്ഷൻ, കിടിലൻ ഡയലോഗുകൾ അങ്ങനെയെല്ലാം കോർത്തിണക്കിയ വളരെ ഗംഭീരമായ  മാസ്സ് ഫാമിലി എന്റെർറ്റൈനെർ സിനിമയാണ്  ആറാട്ടെന്നു പ്രശാന്ത് വിശദമാക്കുന്നു.

Aarattu

വിനോദ സിനിമകളുടെ മർമ്മമറിയാവുന്ന ഉദയ കൃഷ്‌ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ എല്ലാത്തരത്തിലും ഒരു മാസ്സ് എന്റർടൈനറായാണ് ഈ ചിത്രമൊരുക്കുന്നതെന്നും ലാലേട്ടനെ ആഘോഷിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2 നേടിയ മഹാവിജയത്തിനു ശേഷം തീയേറ്ററുകളിൽ എത്താൻ പോകുന്ന മോഹൻലാൽ ചിത്രമായേക്കും ആറാട്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago