നടന് കൃഷ്ണ ശങ്കര്‍ നായകനായി എത്തിയ ചിത്രമാണ് കൊച്ചാള്‍. ശ്യാം മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ പത്തിനാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ചതാണെന്നും എന്നാല്‍ വേണ്ട രീതിയില്‍ പ്രമോട്ട് ചെയ്തില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണ ശങ്കര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് കൃഷ്ണ ശങ്കര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ് വായിച്ചുകൊണ്ടാണ് കൃഷ്ണ ശങ്കര്‍ സംസാരിക്കുന്നത്. ചിത്രം മികച്ചതാണെന്നും എന്നാല്‍ വേണ്ട രീതില്‍ പ്രമോഷന് ചെയ്ത് കണ്ടില്ലെന്നുമാണ് കമന്റ് ചെയ്ത ആള് പറയുന്നത്. ഇതിന് മറുപടിയായി നല്ല രീതിയില്‍ തന്നെ തങ്ങള്‍ ചിത്രം പ്രമോട്ട് ചെയ്തെന്നും എന്നാല്‍ എന്തുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താത്തതെന്ന് അറിയില്ലെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.
മൂന്ന് വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ചിത്രം. മാക്സിമം പ്രേക്ഷകരിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. കണ്ട പ്രേക്ഷകര്‍ ശ്രമിച്ചാല്‍ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തും. ചെറിയ നല്ല സിനിമകള്‍ വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്. കൊച്ചാള്‍ അത്തരത്തില്‍ ഒരു ചിത്രമാണെന്നാണ് കരുതുന്നതെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു.