കലാസ്നേഹികളെ കണ്ണീരിലാഴ്ത്തിയായിരുന്നു തിങ്കളാഴ്ച നേരം പുലർന്നത്. തങ്ങളുടെ പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത ആയിരുന്നു തിങ്കളാഴ്ച രാവിലെ എത്തിയത്. വടകരയിൽ പരിപാടി കഴിഞ്ഞ വീട്ടിലേക്കുള്ള മടക്കായാത്രയിൽ ആയിരുന്നു തൃശൂർ വെച്ച് അപകടം ഉണ്ടായത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ സുധി മരിക്കുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്ക് ഒപ്പം ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബിനു അടിമാലി നിലവിൽ ഐ സി യുവിലാണ്. സ്കാനിങ്ങ് നടത്തിയതിൽ ബിനു അടിമാലിക്ക് ഗുരുതര പ്രശ്നങ്ങളില്ലെന്നും മുഖത്ത് പൊട്ടലുണ്ടെന്നും തലയിൽ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്.
കൊല്ലം സുധിയുടെ മൃതദേഹം കഴിഞ്ഞദിവസം സംസ്കരിച്ചു. ഭർത്താവിന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ബിനു അടിമാലിയുടെ ഭാര്യയെത്തി. ഭർത്താവ് ഐ സി യുവിൽ ആയിട്ടും ഭർത്താവിന്റെ പ്രിയ കൂട്ടുകാരന് അന്തിമോപചാരം അർപ്പിക്കാനാണ് ബിനു അടിമാലിയുടെ ഭാര്യയെത്തിയത്. 24ന്റെ ഓഫീസല്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോഴാണ് ജനക്കൂട്ടത്തിനിടയല് ബിനുവിന്റെ ഭാര്യയും എത്തിയത്.