മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മോഹൻലാലിന്റെ പുതിയതായി റിലീസ് ചെയ്ത ചിത്രം ദൃശ്യം 2 ലോകം മുഴുവൻ വലിയ സ്വീകരണം നേടിയിരിക്കുകയാണ്.ആമസോൺ പ്രൈം റിലീസായി എത്തിയ ഈ ചിത്രം നേടിയ വമ്പൻ വിജയം മോഹൻലാൽ എന്ന താരത്തിന്റെ മൂല്യം പതിന്മടങ്ങു ഉയർത്തിയതിനൊപ്പം മോഹൻലാൽ എന്ന നടനവിസ്മയത്തെ കൂടി പ്രേക്ഷകർക്ക് മുന്നലെത്തിച്ച ചിത്രമാണ്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ തന്നെ ഇത് കണ്ട യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുറിച്ച വാക്കുകൾ സിനിമാ പ്രേമികൾക്കും ആരാധകർക്കും ഏറെ ആവേശം പകർന്നിരുന്നു.
ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവിനൊപ്പം മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവത്തെയും അതിശയകരമെന്നു വിശേഷിപ്പിച്ച പൃഥ്വിരാജ് അതിനൊപ്പം കുറിച്ച രണ്ടു വാചകങ്ങൾ പ്രേക്ഷകരെ കൂടുതൽ ആകാംഷാഭരിതരാക്കി. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, ഇനി സംവിധാനം ചെയ്യാൻ പോകുന്നതും മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ലാലേട്ടനെ നായകനാക്കി ഒരിക്കൽ കൂടി സംവിധാനം ചെയ്യാൻ കാത്തിരിക്കുകയാണ് താൻ എന്ന് പറഞ്ഞതിനൊപ്പം ലാലേട്ടന്റെ സംവിധാനത്തിൽ അഭിനയിക്കാൻ സാധിക്കുന്ന നിമിഷത്തിനു കൂടി കാത്തിരിക്കുകയാണ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
അതോടെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളിലൊന്നായി പൃഥ്വിരാജ് സുകുമാരനും എത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ. ആ സൂചനയാണ് തന്റെ വാക്കുകളിലൂടെ പൃഥ്വിരാജ് നൽകിയതെന്നാണ് ഏവരും വിശ്വസിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ഈ ത്രീഡി ഫാന്റസി ചിത്രത്തിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും, മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രം കൊച്ചി, ഗോവ, പോർട്ടുഗൽ എന്നിവിടങ്ങളിൽ ആണ് ചിത്രീകരിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…