സംയുക്ത മേനോന്,അര്ജുന് അശോകന് ,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന വൂള്‍ഫിന്റെ ഫസ്ററ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന് ഫഹദ് ഫാസിലിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.ആര്. ഇന്ദുഗോപനാണ് ‘വൂള്‍ഫി’ന്റെ രചന.
ഷാജി അസീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മൂന്നാം ചിത്രമാണിത്. ‘ഷേക്സ്പിയര് എം. എ. മലയാളം’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ഷൈജു അന്തിക്കാടിനൊപ്പമാണ് അദ്ദേഹം ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ശേഷം ‘ഒരിടത്തൊരു പോസ്റ്റ് മാന്‍’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ടെലിവിഷന്‍ സീരിയലായ സോഷ്യല്‍ സറ്റയര്‍ സ്വഭാവമുള്ള ‘M80 മൂസ’യും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയതാണ്.
‘വൂള്‍ഫി’ന് വേണ്ടി സംഗീതം നല്‍കുന്നത് രഞ്ജിന് രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ‘വൂള്‍ഫിന്റെ’ ഗാനരചയിതാവ്.