കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധനം. യുക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധം. യുക്രേനിയന്‍ പതാകയുടെ നിറത്തില്‍ ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ’ എന്ന് ശരീരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് സ്ത്രീ പ്രതിേേഷധിച്ചത്.
ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത ‘ത്രീ തൗസന്‍ഡ് ഇയേഴ്സ് ഓഫ് ലോങ്ങിംഗ്’ എന്ന ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് ചടങ്ങ് നടക്കുന്നതിനിയാണ് സംഭവം അരങ്ങേറിയത്. നടി ടില്‍ഡ സ്വിന്റണ്‍, ഇദ്രിസ് എല്‍ബ, സംവിധായകന് ജോര്‍ജ് മില്ലര്‍ എന്നിവര്‍ റെഡ് കാര്‍പ്പറ്റിലേക്ക് നടന്നടുക്കവെ പ്രതിഷേധക്കാരി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. ചുവന്ന നിറത്തിലുള്ള അടിവസ്ത്രം മാത്രമാണ് സ്ത്രീ ധരിച്ചത്. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കുകയും ഫോട്ടോയ്ക്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ ഗാര്‍ഡുകളെത്തി സ്ത്രീയെ പിടിച്ചുമാറ്റുകയായിരുന്നു. ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച കാന്‍ ഉദ്ഘാടന ചടങ്ങില്‍ രാജ്യത്തിന് സഹായത്തിനായി യുക്രൈന് പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്കി അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമയും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യന്റെ വെറുപ്പ് അവസാനിക്കുമെന്നും ഏകാധിപതികള്‍ തുലയുമെന്നും പറഞ്ഞിരുന്നു.